തൃശൂർ: കെഎസ്ഇബി ലൈനിൽ ജോലി ചെയുന്നിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ആണ് അപകടം.
കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത് മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്.
കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്ക്. ഇയാളെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



