കൊച്ചി: ഗൾഫ് മേഖലയിലേക്ക് കൊച്ചിയിൽ നിന്നുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം.
അതേസമയം സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച വിവരം ഇന്നലെ രാത്രി തന്നെ സിയാൽ വെബ്‌സൈറ്റിലൂടെയും മറ്റും അധികൃതർ പുറത്തുവിട്ടിരുന്നു.
ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ഇടങ്ങളിലേക്കുള്ള മിക്ക സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതും വ്യോമപാതയിലെ സുരക്ഷാ ഭീഷണിയുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായത്.



