കൊച്ചി : വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു. സുധ കൊല്ലപ്പെട്ടതാണെന്നും കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
അതേസമയം ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ സുധ ബേബിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണിത്താണ് നിർണായക വിവരങ്ങൾ ലഭിച്ചത്.



