Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesആത്മഹത്യ ചെയ്ത വ്ലോ​ഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും ജീവനൊടുക്കിയ നിലയിൽ; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി...

ആത്മഹത്യ ചെയ്ത വ്ലോ​ഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും ജീവനൊടുക്കിയ നിലയിൽ; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് : ആത്മഹത്യാ ചെയ്ത ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്ത് സന്തേഷിനെ (29) മരിച്ച നിലയിൽ കണ്ടെത്തി. സന്തേഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മന്നിപ്പാടി സ്വദേശിയായ സന്തേഷും രേഷ്മയും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്തേഷ് രേഷ്മയുടെ മരണത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

സന്ദേശിന്റെ അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments