തിരുവനന്തപുരം : വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂര്‍ണമായി തകർന്നു
ഇന്ന് രാകേഷിന്റെ വിവാഹം കാട്ടായിക്കോണം സ്വദേശിനിയുമായി നടക്കാനിരിക്കെയാണ് പുലര്‍ച്ചെ വാഹനാപകടത്തില്‍ ദാരുണാന്ത്യം ഉണ്ടായത്. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനാൽ റജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. അപകടത്തില്‍ രാകേഷിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു



