സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നും പവന് മൂവായിരത്തിലധികം രൂപയുടെ വർധനവുണ്ടായി. പവന് 3680 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,13,520 രൂപയിലെത്തി. ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയായി.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.



