തൃശ്ശൂർ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്.thrissur influencer arrested rape 26 women
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് യദുവിനെതിരെ കേസെടുത്തത്. ഇയാൾക്കെതിരേ മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. ഇത്തരത്തിൽ 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിച്ചതിനു ശേഷം വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
നിലവിൽ ഇയാൾക്കെതിരേ ലഭിച്ച മൂന്ന് പരാതികളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ പരാതികള്‍ യദു ഗിരീഷിനെതിരെ ഉയര്‍ന്ന് വന്നത്. യുവതികളുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐടി ആക്ട് യദുവിനെതിരെ പ്രതിക്കെതിരെ കേസെടുത്തു.



