Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിൽ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം : അക്രമി സംഘത്തിലെ ഒരാൾ...

കൊച്ചിയിൽ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം : അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാതെ ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും മർദിച്ചതായി പരാതി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. പരിക്കേറ്റ കടയുടമയെയും ഇദ്ദേഹത്തിൻ്റെ കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയും ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം ഇവരെ മർദിച്ച മൂന്ന് പേരിൽ ഒരാൾ പിടിയിലായതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

ഭക്ഷണം കഴിച്ച ശേഹം പണം നൽകാതെ മടങ്ങാൻ യുവാക്കൾ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പതിവായി എത്താറുള്ള മൂവരും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാരൻ തടഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആദ്യം ജീവനക്കാരനെയും തടയാൻ എത്തിയ കടയുടമയെയും മർദിക്കുകയായിരുന്നു.

തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments