Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesതിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റി? ദുരൂഹത

തിരുവനന്തപുരത്തെ സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റി? ദുരൂഹത

തിരുവനന്തപുരം: ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ബസുകൾ കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബസുകളിൽ തീപടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

അതേസമയം ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം. രണ്ട് ബസും ഒരു വാനുമാണ് സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്നത്. രണ്ട് ബസുകൾ ഒരു സ്ഥലത്തും വാൻ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോൾ, വാൻ ബസുകളോട് ചേർന്ന് കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. വാൻ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്.

തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments