Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesനടന്‍ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

നടന്‍ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി:കൊച്ചിയിൽ നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസാണ് നടന്‍ ടിനി ടോമിന്‍റെ മകനായ ആദം ഷീമിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തത്‌. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു

വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് മൂവരെയും പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.

ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments