Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsഉപ്പും മുളകും താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു

ഉപ്പും മുളകും താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു

കോട്ടയം: ഉപ്പും മുളകും താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തമിഴ്നാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ തങ്കരാജ് മരിച്ചു.

ക്രിസ്മസ് തലേന്ന് കോട്ടയം എം.സി റോഡില്‍ നാട്ടകം കോളേജ് ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന തങ്കരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

അപകടത്തിന് പിന്നാലെ സിദ്ധാര്‍ത്ഥ് പ്രഭു നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതും, തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാര്‍ത്തയായിരുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെ എട്ടാം ദിവസം മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തില്‍ ചിങ്ങവനം പൊലീസ് നിലവില്‍ കേസെടുത്തിട്ടുണ്ട്.

Summary: Uppum Mulakum fame Sidharth Prabhu car accident case update. The accident victim Tamil Nadu native Thangaraj dies at Kottayam Medical College.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments