കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നേരത്തെത്തെത്തന്നെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടി പീഡനത്തിന് ഇരയായ സംഭവം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടന്നുവരികയായിരുന്നു. അതേസമയം പ്രതികൾ പിടിയിലായെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



