കോട്ടയം: കോട്ടയത്തിന്റെ അഭിമാനമായി സജി ജോസഫ്. ഇക്കഴിഞ്ഞ സംസ്ഥാന മലയാളി മാസ്റ്റേഴ്സ് മീറ്റിൽ നെടുങ്കണ്ടം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മിന്നും പ്രകടനം കാഴ്ചവെച്ച് 60 പ്ലസ് വിഭാഗത്തിൽ 400, 800 മീറ്ററുകളിൽ ഒന്നാം സ്ഥാനവും 200 മീറ്ററിൽ രണ്ടാംസ്ഥാനവും കോട്ടയം മലയാളി മാസ്റ്റേഴ്സ് താരമായ സജി ജോസഫ് നേടി.
സജി ജോസഫ് കോട്ടയം കിഴക്കേ നട്ടാശ്ശേരി സ്വദേശിയാണ്.
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന വി-ഷെയർ മില്ലെറ്റ്സ് ആൻഡ് സ്പൈസസ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു.
ഇപ്പോൾ ജനുവരി 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന നാഷണൽ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് താരം



