Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഉത്സവത്തിനിടെ 9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മാല കവർന്നു, കഴുത്തിൽ മുറിവേൽപ്പിച്ചു: യുവതി പിടിയിൽ

ഉത്സവത്തിനിടെ 9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മാല കവർന്നു, കഴുത്തിൽ മുറിവേൽപ്പിച്ചു: യുവതി പിടിയിൽ

തൃശൂർ: അരിമ്പൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാല പൊട്ടിച്ചോടിയ യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി പളനി അമ്മാൾ ആണ് പിടിയിലായത്.

തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം കുഞ്ഞുമൊത്താണ് അരിമ്പൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയത്. ക്ഷേത്ര പരിസരത്തെല്ലാം വലിയ ആൾത്തിരക്കായിരുന്നു. അതിനിടെ രാത്രി ഏഴുമണിയോടെ ആണ് കുഞ്ഞിന്‍റെ മാലപൊട്ടിച്ചത്.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ കൂടിയതോടെ മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ അന്തിക്കാട് പൊലീസിന് കൈമാറി.

അതേസമയം മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്‍റെ കഴുത്തിന് മുറിവേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments