Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

പത്തനംതിട്ട : തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതി ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ 6 പേരും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി.

സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളുവിലാണ്. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ പതിനായിരം രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. എന്നാൽ ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് എന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടരുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments