പാലാ : ഭർതൃപിതാവിനെ നോക്കാനായി വന്ന വന്ന മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. വീട്ടിൽ ആരും ഇല്ലാതിരുന്ന ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
2024 ജൂലൈയിലാണ് സംഭവം. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.
ഭർതൃപിതാവിനെ നോക്കാൻ വേണ്ടിയാണ് മെയിൽ ഹോം നഴ്സിനെ നിയോഗിച്ചത്. ഇയാൾ പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചപ്പോൾ മയക്കത്തിലാവുകയും ഇയാൾ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി.



