എറണാകുളം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ പി.എസ്.സി പരിശീലന കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മട്ടാഞ്ചേരി ബസാര്‍ റോഡിലുള്ള യത്തീംഖാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരി 15-നാണ് കോഴ്‌സ് ആരംഭിക്കുന്നത്.
പുതിയ ബാച്ചിലേക്ക് ജനുവരി 9 വരെ അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ ശനി വരെ ക്ലാസുകളുള്ള റെഗുലര്‍ ബാച്ചും, രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തുന്ന ഹോളിഡേ ബാച്ചുമാണ് ഉള്ളത്.
ആറുമാസമാണ് പരിശീലന കാലാവധി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവര്‍ക്കും എസ്.എസ്.എല്‍.സി-യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മട്ടാഞ്ചേരിയിലുള്ള ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 8281970272, 7594845696, 7356637887



