Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; ലൈംഗികമായി പീഡിപ്പിച്ചു; ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു; പോക്സോ കേസില്‍ പൂജാരി അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; ലൈംഗികമായി പീഡിപ്പിച്ചു; ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു; പോക്സോ കേസില്‍ പൂജാരി അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെ ആണ് ബെംഗളൂരുവിൽനിന്ന് പോലീസ് പിടികൂടിയത്.

കുട്ടികളുടെ അമ്മയുടെ പരാതിയിൽ ആണ് പോലീസ് സമ്പത്തിനെതിരേ കേസെടുത്തത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെ ആണ് കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുംചെയ്തിരുന്നു.

കേസെടുത്തതിന് ശേഷം ഇയാൾ ഡൽഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും തുടർന്ന് ബെംഗളൂരുവിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും കേരളത്തിൽ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments