ബി ജെ പി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫിനു കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി.
സംസ്ഥാന ജനറല്‍ സെകട്ടറി എം ടി രമേശ് ഷാള്‍ അണിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ 8 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി.
തിടനാട് പഞ്ചായത്തില്‍ 5 മെമ്പര്‍മാരും, പൂഞ്ഞാര്‍ പഞ്ചായത്തില്‍ 4 മെമ്പര്‍മാരുമായി ഇരു പഞ്ചായത്തിലും മുഖ്യ പ്രതിപക്ഷമായി ബി ജെ പി മാറി. തീക്കോയ് പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബി ജെ പി അക്കൌണ്ട് തുറന്നു.



