Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രതി അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് ഒഴിവാക്കി ഹൈക്കോടതി

പ്രതി അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് ഒഴിവാക്കി ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ച സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി

നിലവില്‍ ഇരുവരും സന്തോഷത്തോടെ ദമ്പതികളായി ജീവിക്കുന്നതിനാൽ ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

പെൺകുട്ടിയുടെ പരാതിയിന്മേൽ ആയിരുന്നു കേസെടുത്തത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാനാവാശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൂടാതെ കേസ് തുടരുന്നത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും നിലവില്‍ താൻ പ്രായപൂർത്തിയായെന്നും കാട്ടി അതിജീവിത തന്നെ യുവാവിനെ പിന്തുണച്ച്‌ സത്യവാങ്മൂലം സമർപ്പിച്ചു.

പരാതിക്കാരിയുമായി വിവാഹം നടന്നതും ഇരുവരും ഒരുമിച്ച്‌ ജീവിക്കുന്നതും കോടതി പരിഗണിച്ചു. സമാനമായ സാഹചര്യങ്ങളില്‍ കേസ് റദ്ദാക്കാമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകള്‍ ജസ്റ്റിസ് സി. പ്രതീപ് കുമാർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments