തൊടുപുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്
തൊടുപുഴയിൽ നിന്ന് ജനവിധി തേടും. പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കേരള കോൺഗ്രസിന്റെ കൈവശമുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾ അപു ജോൺ ജോസഫ് നിഷേധിച്ചു. വ്യക്തിതാൽപ്പര്യങ്ങൾ മുൻനിർത്തി ചിലർ നടത്തുന്ന പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. 11 തവണയാണ് ജോസഫ് മണ്ഡലത്തില്‍ മത്സരിച്ചത്. 1970ലാണ് തൊടുപുഴ മണ്ഡലത്തില്‍ നിന്ന് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്.



