അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി.
പാലാ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസ് കെ മാണി.
പാലായിലെ സ്ഥാനാര്‍ഥിത്വവുമായുള്ള ചര്‍ച്ചകള്‍ ഒന്നും ആയിട്ടില്ലെന്നും ആര് മല്‍സരിക്കുമെന്നത് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്നും ജോസ് കെ മാണി വെളിപ്പെടുത്തി.
നിലവിലെ എംഎല്‍എ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വഭാവികമായും എംഎല്‍എ അല്ലേ അപ്പോള്‍ നടത്തണമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
2021ലെ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കെഎം മാണി പതിറ്റാണ്ടുകളോളം പ്രതിനിധി ആയിരുന്ന പാലായില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലും മാണി സി കാപ്പനായിരുന്നു വിജയം. എതിര്‍സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിനെ 2,943 വോട്ടിനായിരുന്നു മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്.



