Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updates"ഒന്ന് തുറക്കുവാടാ മോനേ… '', കാറിന്റെ താക്കോലുമെടുത്ത് കാറിനുള്ളിൽ കയറി ഒന്നര വയസുകാരൻ, കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി...

“ഒന്ന് തുറക്കുവാടാ മോനേ… ”, കാറിന്റെ താക്കോലുമെടുത്ത് കാറിനുള്ളിൽ കയറി ഒന്നര വയസുകാരൻ, കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി ലോക്ക് വീണു : ഗ്ലാസ്‌ കാച്ചറുമായി പാഞ്ഞെത്തി ഫയർഫോഴ്സ്, രക്ഷ

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്.

വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ കുട്ടി താക്കോലുമായി കകയറി അകപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ ആണ് സംഭവം. കുട്ടിയെ പുറത്തിറക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ്‌ കാച്ചർ എന്ന ഉപകരണത്തിന്‍റെ സഹായത്താൽ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments