തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കവളാകുളം സ്വദേശി ഷിജിനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്നാണ് ഷിജിൻ പൊലീസിനോട് പറഞ്ഞത്. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്നാണ് കുഞ്ഞിനെ ആക്രമിച്ചതെന്നാണ് ഇയാളുടെ മൊഴി.
ഷിജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണു കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) മരിച്ചത്. ഷിജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.



