Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. പൂർണ്ണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ രണ്ടു ദിവസത്തെ പഴക്കം മൃതദേഹത്തിന് ഉണ്ടെന്നു പൊലീസ് അറിയിച്ചു. പൊക്കിൾ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം വേലിയേറ്റത്തിൽ കരക്ക് അടുത്തേക്ക് വന്നതാവാം എന്ന് നാട്ടുകാർ വ്യക്തമാക്കി. കുഞ്ഞിന്റെ തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃത​ദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments