Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamവി ബി - ജി- ആർ.എ. എം.ജി പദ്ധതി ഗ്രാമീണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കും.-...

വി ബി – ജി- ആർ.എ. എം.ജി പദ്ധതി ഗ്രാമീണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കും.- എൻ. ഹരി

കൊച്ചി – നരേന്ദ്ര മോദി തൊഴിലുറപ്പു പദ്ധതിയിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ” വികസിത ഭാരത് – ഗ്യാരണ്ടി – റോസ്ഗർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലും ഗ്രാമീണരുടെ വരുമാനത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ബി ജെ പി മേഖല പ്രസിഡണ്ട് എൻ. ഹരി അഭിപ്രായപ്പെട്ടു.

എറണാകുളം റവന്യു ജില്ലാടിസ്ഥാനത്തിൽ നടത്തിയ ബി വിജി – റാംജി പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക മാത്രമല്ല,
അവരുടെ കൂലി വേഗത്തിൽ ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാകും.

താൽക്കാലിക ജോലികൾക്ക് പകരമായി നാടിന് ദീർഘകാലത്തേക്ക് ഗുണകരമായ റോഡുകൾ, ജലാശയങ്ങൾ, കാലിത്തൊഴുത്തുകൾ എന്നിവ നിർമ്മിക്കുന്നതിനാകും പദ്ധതി പ്രാധാന്യം നൽകുക.

ബയോമെട്രിക് – എ.ഐ സംവിധാനം ഉപയോഗിച്ച് ഹാജർ ഉറപ്പു വരുത്തുന്നതിനാൽ ജോലി ചെയ്യാതെ കൂലി വാങ്ങാൻ കഴിയാതാവുകയും ആ മേഖലയിലുള്ള അഴിമതിയും രാഷ്ട്രീയ വത്ക്കരണവും അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സിറ്റി ജില്ലാ ഓഫീസിൽ നടന്ന ശില്പശാലയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.

സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, ഇ.പി. നടരാജൻ,
ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments