പാലാ മുരിക്കുംപുഴയിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഷാജി (45) ആണ് മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകം. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു..
വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .



