കാസര്‍കോഡ്: മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈല(16) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെ വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിക്കുമ്പോള്‍ മകള്‍ ജുമൈല തടയാന്‍ ശ്രമിക്കുകയും ഇതിനിടെ വെട്ടേല്‍ക്കുകയുമായിരുന്നു.
അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി



