Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamമൂലക്കയം ചെക്ക് ഡാം നിർമ്മാണ ഉദ്ഘാടനം 21 ന്

മൂലക്കയം ചെക്ക് ഡാം നിർമ്മാണ ഉദ്ഘാടനം 21 ന്

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനം 21-)o തിയതി വൈകിട്ട് 5 മണിക്ക് മൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ത്രേസ്യാമ്മ ചാക്കോ, ടോം വർഗീസ്, രജനി സതീഷ്, രതീഷ് മടുക്കോലി , അനിത പി. ജോസ്, സ്വാഗതസംഘം ചെയർമാൻ സന്തോഷ് മരുതുംമൂട്ടിൽ , രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.ഡി സോമൻ, മുരളി, സക്കറിയ ഡൊമിനിക്ക് ചെമ്പകത്തുങ്കൽ, റെജി അമ്പാറ, ബിനോ ചാലക്കുഴി , സന്തോഷ് പാലമൂട്ടിൽ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷാ ദാസ്, അസിസ്റ്റന്റ് എൻജിനീയർ ജോജു സി. കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.

മൂലക്കയം പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു ചെക്ക് ഡാം ബ്രിഡ്ജ് നിർമ്മിച്ച് സഞ്ചാരമാർഗം സുഗമമാക്കുക എന്നുള്ളത്. ഈ പ്രദേശത്ത് നിന്നുമുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പമ്പയാറിന്റെ മറുകരയിൽ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്.

എന്നാൽ പാലം ഇല്ലാതിരുന്നതുമൂലം ഈ വിദ്യാർത്ഥികൾക്ക് കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് എയ്ഞ്ചൽ വാലി, കണമല വഴി മാത്രമേ സ്കൂളിലെത്താൻ കഴിയുമായിരുന്നുള്ളൂ. പാലം യാഥാർത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും എന്നത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ്. ഇതുകൂടാതെ മൂലക്കയം പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും പെരുന്നാട് ഗ്രാമപഞ്ചായത്തിലെ കിസുമം ഭാഗത്തേക്കും , തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും, അതുവഴി റാന്നിയിലേയ്ക്കും എല്ലാം എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ പാലം ഉപകരിക്കും. ചെക്ക് ഡാം നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വർദ്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments