കോട്ടയം : നായാട്ടിന് പോയ അഭിഭാഷകൻ സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെ കോട്ടയം ഉഴവൂരാണ് സംഭവം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്.
ലൈസൻസുള്ള റൈഫിൾ കൈവശമുള്ള ജോബി സ്കൂട്ടറിൽ യാത്രചെയ്യുമ്പോഴാണ് പോകുമ്പോഴാണ് അപകടം. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിയുകയും ഇതോടെ തോക്ക് പൊട്ടി ചെവിയുടെ ഒരു വശത്ത് ബുള്ളറ്റ് തുളച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ജോബി മരിച്ചു.



