Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsകെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ മത്സര ഓട്ടം,ബസുകൾ കൂട്ടിയിടിച്ചു; മണിക്കൂറുകളോളം ജനജീവിതം സ്തംഭിച്ചു

കെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ മത്സര ഓട്ടം,ബസുകൾ കൂട്ടിയിടിച്ചു; മണിക്കൂറുകളോളം ജനജീവിതം സ്തംഭിച്ചു

മൂവാറ്റുപുഴ: കെ എസ് ആർ ടി സി ഡ്രൈവർമാരുടെ മത്സരയോട്ടവും പിടിവാശിയും മൂലം മൂവാറ്റുപുഴ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എംസി റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പഴയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം.

മൂവാറ്റുപുഴയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.

വീതിയുള്ള റോഡ് പാലത്തിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് വരുന്നത് ശ്രദ്ധിക്കാതെ, മുന്നിൽ കയറാനുള്ള ഇരു ഡ്രൈവർമാരുടെയും ശ്രമമാണ് കൂട്ടിയിടിയിൽ കലാശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments