Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsസ്ത്രീശാക്തീകരണം - യാഥാർത്ഥ്യമാക്കിയത് മോദി സർക്കാർ - അഡ്വ.കെ.എസ്. ഷൈജു

സ്ത്രീശാക്തീകരണം – യാഥാർത്ഥ്യമാക്കിയത് മോദി സർക്കാർ – അഡ്വ.കെ.എസ്. ഷൈജു

കൊച്ചി : സ്ത്രീ ശാക്തീകരണം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കിയത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.

മഹിളാ മോർച്ച ജില്ലാ നേതൃയോഗം ബിജെപി ജില്ലാ ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആ വിഷ്ക്കരിച്ചു നടപ്പിലാക്കിയത്.

പാർലമെന്റിലേക്കും നിയമസഭകളിലേക്കും 33% സീറ്റുകൾ വനിതകൾക്കായി നീക്കിവച്ചതു മാത്രമല്ല,
സൈന്യത്തിൽ സ്ഥിര നിയമനത്തിൽ ഉൾപ്പടെ മർമ്മപ്രധാന സ്ഥാനങ്ങളിൽ വനിതാ പ്രാതിനിധ്യം കേന്ദ്ര സർക്കാർ ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി,

മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, മഹിളാ മോർച്ച ജില്ലാ ജന.സെക്രട്ടറിമാരായ സി .എൻ.മിനി, ശ്രീലക്ഷ്മി അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments