Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesബാധയൊഴിപ്പിക്കാനെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി; 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജോത്സ്യൻ പിടിയിൽ

ബാധയൊഴിപ്പിക്കാനെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി; 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജോത്സ്യൻ പിടിയിൽ

കൊല്ലം : അമ്മയ്ക്കൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ പിടിയിൽ. വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

കൊല്ലം കൊട്ടാരക്കര വെണ്ടാറിലാണ് സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ജോത്സ്യൻ മുരാരി തന്ത്രി ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയാണ് ജോത്സ്യൻ പീഡനത്തിനു ശ്രമിച്ചത്. എന്നാൽ പെൺകുട്ടി ബഹളം വച്ചപ്പോൾ ജോത്സ്യൻ വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു. ഇയ്യാൾക്കെതിരെ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തു അറസ്റ്റു ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments