കൊച്ചി: കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡ് സ്റ്റേഷനിൽ ഒരു ട്രെയിനിന് സാങ്കേതിക തകരാറുണ്ടായതാണ് കാരണം. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറിൽ ഇപ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്.
ഇന്ന് രാവിലെ 8 മണി മുതലാണ് സർവീസ് നിർത്തിവെച്ചത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
അതേസമയം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്



