Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesശാരീരികബന്ധത്തിൽ ഏർപ്പെടണം, ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം : യുവതി ഉൾപ്പെട്ട നാലം​ഗ സംഘത്തിനെതിരെ...

ശാരീരികബന്ധത്തിൽ ഏർപ്പെടണം, ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം : യുവതി ഉൾപ്പെട്ട നാലം​ഗ സംഘത്തിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്.

യുവതിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ആണ് ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതക കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

യുവാവിനെ പനമ്പിള്ളി നഗറിലെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി നഗ്നരംഗങ്ങൾ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയാണ് യുവതിയും സംഘവും ഒരുക്കിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറി ബോയിയായ 30-കാരൻ ഏതാനും മാസം മുൻപാണ് കൊച്ചിയിൽ എത്തിയത്.

യുവാവ് സാമൂഹിക മാധ്യമത്തിലൂടെ ആണ് സഫീനയുടെ സുഹൃത്തായത് തുടർന്ന് സഫീനയുടെ നിർദേശപ്രകാരം 22-ന് വൈകീട്ട് 6.30-ന് യുവാവ് ലോഡ്‌ജിലെത്തി. ഈസമയം ലോഡ്‌ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ അരുൺ വേണുഗോപാലും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചു.

പിന്നീട് ഇയാളെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. പേഴ്‌സിൽ നിന്ന് എ.ടി.എം. കാർഡ്, ആധാർ കാർഡ്, പണം എന്നിവ കൈക്കലാക്കി. തുടർന്ന് സംഘം ലോഡ്‌ജിൽ നിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഭിഭാഷകന്റെ സഹായത്തോടെ സ്റ്റേഷനിലെത്തിയ യുവാവ് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തി. വാരിയെല്ലിന് പരിക്കേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.

അതേസമയം ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്. അമൽദേവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയി്ടടുണ്ട്. അമൽ ദേവിന് സംസാര ശേഷിയില്ല.

പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32) എന്നിവരെ കാക്കനാട് വാഴക്കാലയിലെ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുലിനെ (23) വൈറ്റിലയിലെ വീട്ടിൽ നിന്നും മരട് കുറുവാനിപ്പാടം മുരുകന്‍റെ മകൻ ആനന്ദ് മുരുകനെ (29) ചോറ്റാനിക്കരയിലെ വാടക വീട്ടിൽ നിന്നുമാണ് കടവന്ത്ര പോലീസ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികളുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments