കൊച്ചി : ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തായ്വാൻ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം.
യുവതി ബിനാലെ വേദിക്ക് സമീപത്ത് വെച്ച് പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.
ഇരുവരും പരിചയപ്പെട്ടതിന് ശേഷം ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതി. യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ മുഖേന പരാതി ആണ് നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു.



