കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. മുന്നണി മാറ്റ അഭ്യൂഹവും പാർലമെന്ററി പാർട്ടിയിലെ ഭിന്നതയും ചർച്ചയായേക്കും. രാവിലെ 11 ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം.
ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളിയെങ്കിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും ഇതോടെ പുറത്തുവന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ തർക്കം ഉടലെടുത്തത്
ഇന്ന് 4 വരെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം



