കൊച്ചി: ജീവനക്കാർക്ക് വിവാഹ സമ്മാനമായി 10,000 രൂപ നൽകാൻ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (കെബിപിഎസ്).
ജീവനക്കാർ വിവാഹം കഴിച്ചാൽ ക്ഷണക്കത്ത്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആദ്യ വിവാഹത്തിന് മാത്രമേ ഈ സമ്മാനം ലഭ്യമാകൂ. വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും 10,000 രൂപ വീതവും ലഭിക്കും.
അതേസമയം വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകുമെന്നും സർക്കുലറിൽ പറയുന്നു ഇത് സംബന്ധിച്ച സർക്കുലർ മാനേജിംഗ് ഡയറക്ടർ സുനിൽ ചാക്കോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
അതേസമയം, ഇവ ഹാജരാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, സമയ പരിധി കഴിയുന്നതോടെ സമ്മാന തുക ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കും.



