കാസർകോട്: 16-കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.
സ്കൂളിൽ നടത്തിയ കൗൺസിലിങിലാണ് പീഡനപരമ്പയുടെ വിവരം അതിജീവിത വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് വിദ്യാലയാധികൃതർ ചൈൽഡ് ലൈനിൽ വിവരമറിച്ചു. ചൈൽഡ് ലൈനിന്റെ ഇടപെടലിനെ തുടർന്ന് ചന്തേര പോലീസ് അഞ്ച് പേർക്കെതിയെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
ഇവരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കടയിലെ ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ സ്വദേശിയായ പതിനഞ്ചുകാരൻ, പെൺകുട്ടിയുടെ സഹോദരീഭർത്താവായ നാൽപ്പത്തിയഞ്ചുകാരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.



