Sunday, March 1, 2026
spot_imgspot_imgspot_img
HomeCinemaനടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ആണ് മരണ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

‘എന്റെ പ്രിയ സഹോദരൻ, സിനിമ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള, കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41 nu അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് 4 മണിക്ക്’, എന്നാണ് മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

അഭിനേതാവിന് പുറമെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന ആളാണ് കണ്ണന്‍ പട്ടാമ്പി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments