കോട്ടയം : എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ മുന്നൊരക്കമായി നടത്തിയ വികസന മുന്നേറ്റ ജാഥയുടെ തുടർച്ചയായി ഓരോ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന വികസന സന്ദേശ സദസ്സിന് കരൂരിൽ തുടക്കമാകുന്നു.
ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സദസ്സ് ഇന്ന് വൈകുന്നേരം 4 മണിക്ക് പേണ്ടാനം വയലിൽ നടക്കും. സദസ്സിന്റെ ഉദ്ഘാടനം പി. സന്തോഷ് കുമാർ എം.പി നിർവഹിക്കും.



