Sunday, March 1, 2026
spot_imgspot_imgspot_img
HomeLocal NewsPalaജോസ് കെ മാണിയുടെ ഇടപെടലിൽ പാലാ റിംങ് റോഡ് രണ്ടാം ഘട്ടം സ്ഥലമേറ്റെടുക്കാൻ കിഫ്ബി ഫണ്ട്...

ജോസ് കെ മാണിയുടെ ഇടപെടലിൽ പാലാ റിംങ് റോഡ് രണ്ടാം ഘട്ടം സ്ഥലമേറ്റെടുക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചു: പാതയിൽ രണ്ട് പാലങ്ങൾ, നഗരത്തിൻ്റെ ഒരു സ്വപ്ന പദ്ധതി കൂടി നടപ്പാകുന്നു; ജോസ് കെ മാണി

പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം റീച്ച് നിർ മ്മാണത്തിനു വേണ്ടി സ്ഥലമെറ്റെടുക്കാൻ ആദ്യ ഗഡുവായി കിഫ്‌ബി വഴി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു.

ഇന്ന് നടന്ന കിഫ്‌ബിയുടെ ഗവേണിoങ് ബോഡി മീറ്റിംഗിലാണ് പദ്ധതി അംഗീകരിച്ചു തുക അനുവദിച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിങ് തയാറാക്കി നിർമ്മാണം നടത്തുന്ന ഏജൻസി ആയ കേരള റോഡ് ഫണ്ട്‌ ബോർഡ്‌ മുഖേന കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.

രണ്ടാം ഘട്ട റിംങ് റോഡിൻ്റെ കളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്റർ ആണ് റോഡ് ഫണ്ട് ബോർഡ് മുഖേന നിർമാണം നടത്തുക. അവശേഷിക്കുന്ന കളരിയമ്മാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്തു വിഭാഗം 13 കോടി മുതൽമുടക്കിൽ നിർമ്മിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിർദ്ദിഷ്ട റോഡിന്റെ ആകെയുള്ള വീതി 12.00 മീറ്ററും , അതിൽ 7 മീറ്റർ കാരിയേജ് വേയും , 1.00 മീറ്റർ പേവിംഗ് ഷോൾഡറും 1.50 മീറ്റർ ഫുട്പാത്ത് കം ഡ്രെയിനും ആണ് . ഇരുവശത്തും മൂടിയ ഡ്രെയിനുകൾ ആണ് നൽകിയിരിക്കുന്നത് .

അധികം മണ്ണ് നീക്കുന്നതും കൽക്കെട്ടും കുറക്കുവാൻ രണ്ടു മേല്പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുമതി ലഭ്യമാക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയനുമായും, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും, കിഫബിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എം അബ്രാഹവും ആയി പലവട്ടം ചർച്ചകൾ നടത്തിയതായും പദ്ധതിയുടെ പൂർത്തീകരണത്തോടുകൂടി പാലായിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകുമെന്നും ജോസ്.കെ.മാണി എം പി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments