Sunday, March 1, 2026
spot_imgspot_imgspot_img
HomeCinemaജനനായകൻ: റിലീസിന് കോടതി അനുമതി : U/A സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ജനനായകൻ: റിലീസിന് കോടതി അനുമതി : U/A സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്.

ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർ പേഴ്സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

അതേസമയം വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുണ്ട്.
പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments