ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അഞ്ചാം മത്സരത്തില്‍ 15 റണ്‍സിനാണ് ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം ഏഴിന് 160ല്‍ അവസാനിച്ചു.
അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന നായിക ഹര്‍മന്‍പ്രീത് കൗര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലുട നീളം മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ഓപ്പണര്‍ ഷഫാലി വര്‍മ പരമ്പരയുടെ താരമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. 41 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്‍ പ്രീത് കൗര്‍ ആണ് രക്ഷപെടുത്തിയത്.
ഒന്‍പത് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ അരുന്ധതി റെഡ്ഡി നടത്തിയ കാമിയോ വെടിക്കെട്ട് ഒരുഘട്ടത്തില്‍ 150 കടക്കില്ലെന്നു കരുതിയ സ്‌കോര്‍ 170ല്‍ എത്തിച്ചു.
11 പന്തില്‍ 27 റണ്‍സാണ് അരുന്ധതി നേടിയത്. ശ്രീലങ്കയ്ക്കായി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ വനിതകളുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിച്ചു.
ഹാസിനി പെരേരയും (42 പന്തില്‍ 65), ഇമേഷ ദുലനിയും (39 പന്തില്‍ 50) അര്‍ധ സെഞ്ചറി നേടി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ആരും തിളങ്ങാനാകാതെ പോയത് ലങ്കയ്ക്ക് തിരിച്ചടിയായി.
India women clean sweeps Sri Lanka women in t20 series.



