ന്യൂസിലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഗില്‍ നായകനാകും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രക്കും ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 11ന് വഡോദരയിലാണ് ആദ്യ ഏകദിനം. ഏഴാം തീയതി ടീം വഡോദരയിലെത്തും. 14ന് രാജ്‌കോട്ടില്‍ രണ്ടാം മല്‍സരവും 18ന് ഇന്‍ഡോറില്‍ മൂന്നാം മല്‍സരവും നടക്കും.
സെലക്ഷന്‍ ക്മ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള പാനല്‍ ജനുവരി 3ന് ടീമിനെ പ്രഖ്യാപിക്കും. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും ഏകദിന ടീമിലിടം പിടിക്കും.
ഏകദിനത്തിന് പുറമെ അഞ്ച് ടി20 മല്‍സരങ്ങളും ന്യൂസിലന്‍ഡ് കളിക്കുന്നുണ്ട്. 21 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മികച്ച ഫോമിലുള്ള ധ്രുവ് ജുറൈല്‍, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലിടം പിടിക്കാന്‍ സാധ്യതയുണ്ട്.



