2025 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ മികച്ച ഒരു വര്‍ഷം തന്നെയായിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടി പുരുഷ ടീമും ലോകകപ്പ് കിരീടം നേടി വനിതാ ടീമും മികവ് പുലര്‍ത്തിയപ്പോള്‍ യു19 ടി20 ലോകകപ്പ് നേടി യുവ വനിതകളും 2025 നേട്ടത്തിന്റെ വര്‍ഷമാക്കി മാറ്റി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയില്‍ പരാജയം രുചിക്കാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇതിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ 3-1ന് സ്വന്തമാക്കി.
ഏകദിന, ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റില്‍ മാത്രം കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. നാലാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.



