സംസ്ഥാനത്ത് സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും.
ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു.
ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)
ജനുവരി 6: 101800
ജനുവരി 7: 1,02,280 (രാവിലെ)
ജനുവരി 7: 101400 (വൈകിട്ട്)
ജനുവരി 8: 1,01,200
ജനുവരി 9: 1,01,720 (രാവിലെ)
ജനുവരി 9: 1,02,160 (വൈകിട്ട്)
ജനുവരി 10: 1,03,000
ജനുവരി 11: 103000
ജനുവരി 12: 104240
ജനുവരി 13: 104520
ജനുവരി 14: 105320 (രാവിലെ)
ജനുവരി 14: 1,05,600 (വൈകിട്ട്)
ജനുവരി 15: 1,05,000 ( രാവിലെ)
ജനുവരി 15: 1,05,320 (വൈകിട്ട്)
ജനുവരി 16: 1,05,160
ജനുവരി 17: 1,05,440
ജനുവരി 18: 105440
ജനുവരി 19: 106840 (രാവിലെ)
ജനുവരി 19: 1,07,240 (വൈകിട്ട്)
ജനുവരി 20: 1,08,000 (രാവിലെ)
ജനുവരി 20: 108800 (ഉച്ചയ്ക്ക്)
ജനുവരി 20: 110400 (ഉച്ച കഴിഞ്ഞ്)
ജനുവരി 20: 109840 (വൈകിട്ട്)
ജനുവരി 21: 113520 (രാവിലെ)
ജനുവരി 21: 1,15,320 (ഉച്ചയ്ക്ക്)
ജനുവരി 21: 1,14,840 (വൈകിട്ട്)
ജനുവരി 22: 113160
ജനുവരി 23: 1,17,120 (രാവിലെ)
ജനുവരി 23: 1,15,240 (ഉച്ചയ്ക്ക്)
ജനുവരി 24: 1,16,320
ജനുവരി 24: 117520 (വൈകിട്ട്)
ജനുവരി 25: 117520
ജനുവരി 26: 1,19,320 (രാവിലെ)
ജനുവരി 26: 118760 (ഉച്ചയ്ക്ക്)
ജനുവരി 27: 1,18,760
ജനുവരി 28: 1,21,120 (രാവിലെ)
ജനുവരി 28: 1,22,520 (ഉച്ചയ്ക്ക്)
ജനുവരി 29: 1,31,160



