Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി.

നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ആദി വൈഷ്ണവ്, സാനു ജോസഫ് സ്കറിയ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും,തീക്കോയി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ടെയ്സ് എം. സന്തോഷ്, ലക്ഷ്മി നന്ദന സജി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നിന്നുള്ള ഫാദിൽ പി.എം, റിസ്വാൻ റഷീദ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.

പ്രധാനമായും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ഗ്രന്ഥങ്ങളായ അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ എന്നീ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്വിസ് കോമ്പറ്റീഷൻ. വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ്സ് മാനേജിംഗ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ.

എലിമിനേഷൻ റൗണ്ട്,ഫൈനൽ റൗണ്ട് എന്നിങ്ങനെ രണ്ട് റൗണ്ടുകൾ ആയി നടത്തിയ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമന്റോയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.

കൂടാതെ ഈ അധ്യയനവർഷം ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഓരോ സ്കൂളിലെയും മെന്റർ ടീച്ചേഴ്സ് ആയി പ്രവർത്തിച്ച അധ്യാപകർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. മികച്ച മെന്റർ ടീച്ചറായി മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിജു പി.ആറും, മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസും, മികച്ച ഓൾറൗണ്ട് പ്രവർത്തനത്തിനുള്ള അവാർഡ് മുരിക്കുംവയൽ ഗവ.ഹൈസ്‌കൂളിലെ സുനിൽ കെ.എസും കരസ്ഥമാക്കി

ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം നടത്തി. അരുവിത്തറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.
സിബി ജോസഫ് സമ്മാനദാനം നിർവഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ് ജോസഫ്, മുസ്ലിം ഗേൾസ് സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ.എം.കെ ഫരീദ് സ്കൂൾ പ്രിൻസിപ്പൽ താഹിറ ടീച്ചർ,ഹെഡ്മിസ്ട്രസ് ലീന എം.പി, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. ടോമി ചെറിയാൻ, പി. പി. എം നൗഷാദ്, പ്രിയാ അഭിലാഷ്,ഇബ്രാഹിംകട്ടി പി.എ, തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments