Wednesday, March 4, 2026
spot_imgspot_imgspot_img
HomeLatest Updatesഎളമക്കരയിൽ 6 വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരം, 'പെൺകുട്ടി...

എളമക്കരയിൽ 6 വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരം, ‘പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി’

കൊച്ചി: എളമക്കരയിൽ 6 വയസുകാരി മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംവത്തില്‍ പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളം ലൈംഗിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടാതെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഢനം നടന്നു. സംഭവത്തിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.

അതേസമയം കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ഇവർ തിരിച്ചുവന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

കഴിഞ്ഞ മാസം പതിനാറിനായിരുന്നു അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനുവരി പതിനാറിനാണ് കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോണേക്കരയിലുള്ള വീട്ടില്‍ 33 വയസുള്ള അച്ഛനെയും ആറ് വയസുമാത്രം പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അച്ഛന്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments