Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesവിവാഹദിവസം വരന്റെയൊപ്പം മടങ്ങിയ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി : പിന്നിൽ മുൻ കാമുകനെന്ന് സംശയം,...

വിവാഹദിവസം വരന്റെയൊപ്പം മടങ്ങിയ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി : പിന്നിൽ മുൻ കാമുകനെന്ന് സംശയം, പരാതിയുമായി വരൻ

വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന വധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഒഡിഷയിലെ ബോലാംഗീർ ജില്ലയിൽ ആണ് സംഭവം.

കന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കാമാഖ്യാനഗറിലേക്ക് മടങ്ങുകയായിരുന്നു നവദമ്പതികൾ. കഴിഞ്ഞ ദിവസമാണ് ബോലാംഗീർ ജില്ലയിലെ ബനപാലി ഗ്രാമത്തിലെ റിങ്കു പട്ടേലുമായി രശ്മിയുടെ വിവാഹം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ തടഞ്ഞുനിർത്തിയ മുൻ കാമുകനും കൂട്ടാളികളും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രശ്മിയെ ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിൽ വരൻ റിങ്കു പട്ടേൽ പോലീസിൽ പരാതി നൽകി. പ്രതികളെ കണ്ടെത്താനും രശ്മിയെ രക്ഷപ്പെടുത്താനുമായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments